കണ്ണൂര്‍: സര്‍ക്കാരും ഗവര്‍ണറും ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍മാര്‍ ആവശ്യമില്ലെന്ന നിര്‍ണ്ണായക നിലപാടുമായി സിപിഎം സംസ്ഥാന സെക...
കണ്ണൂര്‍: സര്‍ക്കാരും ഗവര്‍ണറും ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍മാര്‍ ആവശ്യമില്ലെന്ന നിര്‍ണ്ണായക നിലപാടുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സിപിഎമ്മിന്റെ അഭിപ്രായമെന്ന നിലയിലാണ് ഗോവിന്ദന്‍ ഇക്കാര്യം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞത്
ഇന്ത്യ പോലൊരു ജനാധിപത്യ സമൂഹത്തില്‍ എന്തിനാണ് ഇത്തരമൊരു പദവി എന്ന സംശയവും അദ്ദേഹം പങ്കുവെച്ചു. കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടലുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
''ഗവര്‍ണര്‍മാര്‍ വേണ്ടതില്ല എന്നതാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ അടിസ്ഥാനപരമായ കാഴ്ചപ്പാട്. ഇന്ത്യ പോലൊരു ജനാധിപത്യ സമൂഹത്ത് എന്തിനാണ് ഇതുപോലൊരു പദവി. ആ പദവിയേ വേണ്ട എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്ക്. പക്ഷേ, ഭരണഘടനാപരമായി ഇന്നിപ്പോള്‍, ആ പദവി നിലനില്‍ക്കുന്നു. അതുകൊണ്ട് ആ പദവിയുമായി സഹകരിച്ചുപോകുകയാണ് ചെയ്യുന്നത്, അതേയുള്ളൂ. സിപിഎമ്മിന്റെ അഭിപ്രായം ഗവര്‍ണര്‍മാര്‍ ആവശ്യമില്ല എന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിസഭയുടെമേല്‍ ഒരു ഗവര്‍ണറുടെ ആവശ്യം യഥാര്‍ഥത്തിലില്ല. ഇതു ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ പഴയകാല ധാരണയില്‍ നിന്ന് രൂപപ്പെട്ടുവന്നിട്ടുള്ള ഒന്നാണ്. അതു ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയല്ലേ, ലോകവ്യാപകമായും ഇന്ത്യയിലും ചര്‍ച്ച നടക്കുന്നു. എങ്ങനെയാണ്, ആരാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടവരാണോ, നോമിനേറ്റ് ചെയ്യപ്പെടുന്നവരോണോ''- ഗോവിന്ദന്‍ പറഞ്ഞു.
Key words: M.V Govindan, Cpm, Governor
COMMENTS