ന്യൂഡല്‍ഹി: നിയമസഭകള്‍ പാസാക്കിയിട്ടുള്ള ബില്ലുകളില്‍ ഒപ്പുവയ്ക്കുന്നത് ഗവര്‍ണര്‍മാര്‍ നീട്ടിക്കൊണ്ടു പോകുന്നത് എന്തിനാണെന്ന് സുപ്രീംകോടതി. ...
ന്യൂഡല്‍ഹി: നിയമസഭകള്‍ പാസാക്കിയിട്ടുള്ള ബില്ലുകളില്‍ ഒപ്പുവയ്ക്കുന്നത് ഗവര്‍ണര്‍മാര്‍ നീട്ടിക്കൊണ്ടു പോകുന്നത് എന്തിനാണെന്ന് സുപ്രീംകോടതി. ഈ വിഷയത്തില്‍ സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കുന്നതെന്തിനാണെന്നും കോടതി.
ഗവര്‍ണര്‍ ബന്‍വര്‍ ലാല്‍ പുരോഹിതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നിരീക്ഷണം.
ബില്ലുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് മുറികിയ സാഹചര്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ് സമാന വിഷയത്തില്‍ നിര്‍ണ്ണായക ചോദ്യങ്ങള്‍ ചീഫ് ജസ്റ്റിസ് ചോദിച്ചിരിക്കുന്നത്.
COMMENTS