Bail for youth congress workers
തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസില്‍ കസ്റ്റഡി അപേക്ഷ പരിഗണിക്കവേ കോടതി പൊലീസിനെ വിമര്‍ശിച്ചു.
ക്രിമിനല്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റും പരിശോധനയും നടന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന രീതിയില്‍ ക്രിമിനല്‍ പ്രവര്‍ത്തനമാണ് പ്രതികള്‍ ചെയ്തതെന്നും ജാമ്യം നല്‍കരുതെന്നും പൊലീസ് അറിയിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഇന്നു മുതല്‍ 27 വരെ അന്വേഷണവുമായി സഹകരിക്കണം, രാജ്യം വിട്ടു പോകരുത്, ഒരു മാസത്തേക്ക് എല്ലാ ചൊവ്വ, ശനി ദിവസങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, അതിനുശേഷം എല്ലാ ശനിയാഴ്ചയും ഒരു മാസത്തേക്ക് സ്റ്റേഷനില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
Keywords: Court, Voter ID card case, Bail, Youth congress workers
COMMENTS