V.D Satheesan is against government's Keraleeyam 2023
കൊച്ചി: കേരളീയം പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന പരിപാടി ധൂര്‍ത്താണെന്നും അനാവശ്യമായി കോടികള്‍ ചെലവിടുകയാണെന്നും വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു.
ഏറ്റവും വലിയ കടക്കെണിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നും എല്ലാവിധ പെന്‍ഷനുകളും മുടങ്ങിയിരിക്കുകയാണെന്നും സ്‌കൂളുകളിലെ ഉച്ച ഭക്ഷണം പോലും മുടങ്ങിയിരിക്കുകയാണെന്നും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
സപ്ലൈക്കോ വലിയ പ്രതിസന്ധിയിലാണെന്നും മഹാമാരിക്കാലത്തെ കിറ്റിന്റെ പണം വരെ കൊടുക്കാനുണ്ടെന്നും വി ഡി സതീശന്‍ പറയുന്നു. പൊലീസ് ജീപ്പുകള്‍ക്ക് എണ്ണ അടിക്കാന്‍ പോലും പൈസ ഇല്ലാത്ത സാഹചര്യമാണെന്നും അങ്ങനെ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോള്‍ കോടികള്‍ മുടക്കി ഇങ്ങനെയൊരു പരിപാടിയുടെ ആവശ്യമെന്താണെന്നും പ്രതിപക്ഷ നേതാവ് ആരാഞ്ഞു.
Keywords: Government, Keraleeyam, V.D Satheesan
COMMENTS