ഡെറാഡൂണ്‍: ബ്രഹ്മഖല്‍ - യമുനേതി ദേശീയ പാതയിലെ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നതിനെത്തുടര്‍ന്ന് കുടുങ്ങിയ 40 ഓളം തൊഴിലാളികളെ രക്ഷി...
ഡെറാഡൂണ്‍: ബ്രഹ്മഖല്‍ - യമുനേതി ദേശീയ പാതയിലെ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നതിനെത്തുടര്‍ന്ന് കുടുങ്ങിയ 40 ഓളം തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. ഇന്നലെ രാത്രി മുഴുവന്‍ പ്രവര്‍ത്തിച്ച രക്ഷാപ്രവര്‍ത്തകര്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
തൊഴിലാളികള്‍ സുരക്ഷിതരാണെന്നും ഭക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് അവര്‍ക്ക് അയച്ചുകൊണ്ടിരിക്കുകയാണെന്നും വോക്കി - ടോക്കികളില്‍ ആശയവിനിമയം സ്ഥാപിച്ചിട്ടുണ്ടെന്നും സില്‍ക്യാര പോലീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു. കംപ്രസ്സറുകളുടെ സഹായത്തോടെയാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ പുലര്‍ച്ചെ തുരങ്കത്തിന്റെ പ്രവേശന കവാടത്തിലുണ്ടായ മണ്ണിടിച്ചിലില്‍ തുരങ്കത്തിലെ സ്‌ളാബുകള്‍ തകര്‍ന്നു വീഴുകയായിരുന്നു.
Key words: Uttarakhand, Tunnel, Accident
COMMENTS