മുംബൈ: ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണിയെ തെരെഞ്ഞെടുത്തു. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യന്‍ വനിതാ ട...
മുംബൈ: ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണിയെ തെരെഞ്ഞെടുത്തു. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെയാണ് മിന്നുമണി നയിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക.
ജൂലൈയില്‍ ബംഗ്ലാദേശിനെതിരായ ടി20 ഐ പരമ്പരയില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച 24 കാരിയായ മിന്നു ഇതുവരെ നാല് ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഈ വര്‍ഷം ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ വനിതാ ടി20 ടീമിലും മിന്നു അംഗമായിരുന്നു
Key words: Minnu Mani, T20, Cricket
COMMENTS