ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം ഇനിയും വൈകും. ...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം ഇനിയും വൈകും. തുരങ്കത്തിലെ അവശിഷ്ടങ്ങള്‍ നീക്കാന്‍ ഉപയോഗിച്ച ഓഗര്‍ മെഷീനെ പിന്തുണയ്ക്കുന്ന 25 ടണ്‍ ഭാരമുള്ള പ്ലാറ്റ്ഫോമില്‍ വിള്ളലുകള്‍ വരുകയും ഇത് അറ്റകുറ്റപ്പണികള്‍ക്ക് വിധേയമാക്കുകയും ചെയ്തതാണ് രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്.
രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ട് ഇന്ന് 13-ാം ദിവസം. വൈകുന്നേരത്തോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള കേണല്‍ ദീപക് പാട്ടീല്‍ പറഞ്ഞു. അതിനിടെ, മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് വേണ്ടി മാതാലിയില്‍ ഒരു താത്കാലിക ക്യാമ്പ് ഓഫീസ് സ്ഥാപിച്ചു. നവംബര്‍ 12 ന് ഉത്തരകാശി-യംനോത്രി റോഡിലെ തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്നതിനെത്തുടര്‍ന്ന് കുടുങ്ങിയ തൊഴിലാളികളെ സുരക്ഷിതമായി പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ മുഖ്യമന്ത്രി ധാമി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
ജാര്‍ഖണ്ഡില്‍ നിന്ന് 15, ഉത്തര്‍പ്രദേശില്‍ നിന്ന് എട്ട്, ഒഡീഷ, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് പേര്‍, പശ്ചിമ ബംഗാളില്‍ നിന്ന് മൂന്ന് പേര്‍, ഉത്തരാഖണ്ഡ്, അസം എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍, ഹിമാചല്‍ പ്രദേശില്‍ നിന്ന് ഒരാള്‍ എന്നിങ്ങനെ ഉത്തരകാശി തുരങ്കത്തിനുള്ളില്‍ കുടുങ്ങിയവര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.
Key words: Tunnel, Accident, Uttarkashi, Rescue Operation
COMMENTS