Travancore devaswom board notice controversy
തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബര വാര്‍ഷിക പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് രാജകുടുംബം. പരിപാടിയുടെ നോട്ടീസ് വിവാദമായതിനെ തുടര്‍ന്നാണ് തീരുമാനം.
ഇന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആസ്ഥാനത്താണ് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87 -ാം വാര്‍ഷിക പരിപാടി സംഘടിപ്പിച്ചിരുന്നത്.
ദേവസ്വംബോര്‍ഡ് സാംസ്‌കാരിക പുരാവസ്തു വിഭാഗം മേധാവി ബി.മധുസൂദനന്‍ നായര്‍ തയ്യാറാക്കിയ നോട്ടീസാണ് വിവാദമായത്. തിരുമനസ്, രാജ്ഞി തുടങ്ങി രാജഭരണകാലത്തെ ഓര്‍മ്മപ്പെടുത്തുംവിധമുള്ള പദപ്രയോഗങ്ങളാണ് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
നോട്ടീസ് വിവാദമായതോടെ ദേവസ്വംബോര്‍ഡ് ഇത് പിന്‍വലിച്ചിരുന്നു. സംഭവം വിവാദമായതോടെ രാജകുടുംബാംഗങ്ങളായ ഗൗരീപാര്‍വതിഭായിയും ഗൗരീലക്ഷ്മീഭായിയും പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.
Keywords: Travancore Devaswom board, Notice, Withdraws


COMMENTS