തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബസുടമ സംയുക്ത സമിതി സംഘടനാ ഭാരവാഹികളുമായി ഗതാഗത മന്ത്രി ആന്റണി രാജു നാളെ ചര്‍ച്ചല നടത്തും. എറണാകുളം ഗവ. ഗ...
തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബസുടമ സംയുക്ത സമിതി സംഘടനാ ഭാരവാഹികളുമായി ഗതാഗത മന്ത്രി ആന്റണി രാജു നാളെ ചര്‍ച്ചല നടത്തും. എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 നാണ് ചര്‍ച്ച.
കേരളത്തിലെ സ്വകാര്യ ബസ് ഉടമകള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
നവംബര്‍ 21 മുതല്‍ സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് നടത്തുമെന്നാണ് ബസുടമകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. വിദ്യാര്‍ഥികളുടെ കണ്‍സെക്ഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കുക, സര്‍ക്കാര്‍ നിര്‍ദേശിച്ച സീറ്റ് ബെല്‍റ്റ്, ക്യാമറ തുടങ്ങിയ അനാവശ്യ സാമ്പത്തിക ബാധ്യത വരുത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സമരത്തിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.
അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ഒക്ടോബര്‍ 31 ന് സംസ്ഥാനത്ത് ബസുകള്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നാളെ നടത്തുന്ന ചര്‍ച്ച നിര്‍ണായകമാണ്.
COMMENTS