Boy dies after undergoing root canal surgery
തൃശൂര്‍: കുന്നംകുളം മലങ്കര ആശുപത്രിയില്‍ റൂട്ട് കനാല്‍ സര്‍ജറിക്കിടെ മൂന്നര വയസ്സുകാരന്‍ മരിച്ചു. തൃശൂര്‍ മുണ്ടൂര്‍ സ്വദേശികളായ കെവിന്‍ - ഫെല്‍ജ ദമ്പതികളുടെ മകന്‍ ആരോണാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന ആരോപണവുമായി കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.
ഇന്നലെ വൈകിട്ട് 4 മണിയോടെ റൂട്ട് കനാല്‍ സര്‍ജറിക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഇന്നു രാവിലെ 6 മണിയോടെ സര്‍ജറിക്കായി കൊണ്ടുപോകുകയായിരുന്നു.
തുടര്‍ന്ന് പതിനൊന്നരയോടെ ബന്ധുക്കള്‍ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ അതിന് ആദ്യം തയാറാകാതിരിക്കുകയും പിന്നീട് കുട്ടി മരിച്ചതായി അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Keywords: Three year old boy, Root canal surgery, Dead
COMMENTS