കൊച്ചി: കളമശ്ശേരി കുസാറ്റ് ഓഡിറ്റോറിയത്തില്‍ ഗാനമേളയ്ക്കിടെ അപകമുണ്ടായതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി. ദുരന്തമുണ്ടായത് ഓപ്പണ്‍ എയര്‍ ഓഡി...
ക്യാമ്പസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗാനസന്ധ്യയായിരുന്നു നടന്നുവന്നിരുന്നത്.
ഓഡിറ്റോറിയത്തിനകത്ത് നിറയെ വിദ്യാര്‍ഥികളുണ്ടായിരുന്നു. എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിനകത്ത് ആദ്യം കയറി.
പരിപാടിക്കായി മറ്റ് ഡിപ്പാര്‍ട്‌മെന്റുകളിലെ വിദ്യാര്‍ഥികള്‍ക്ക് കയറാന്‍ ഗേറ്റിനടുക്ക് വന്‍ തിരക്ക് അനുഭവപ്പെട്ടു.
പുറത്ത് മഴ പെയ്തതും കൂടുതല്‍ കുട്ടികള്‍ ഓഡിറ്റോറിയത്തിലേക്ക് അതിവേഗം കടന്നുവരാന്‍ കാരണമായി.
ഗേറ്റ് തുറന്നതോടെ വിദ്യാര്‍ഥികള്‍ കൂട്ടമായി തിക്കിത്തിരക്കി ഉള്ളിലേക്ക് കടന്ന്. ഗേറ്റ് കടക്കുന്നയുടന്‍ താഴേക്ക് സ്റ്റെപ്പുകളാണ്. ഈ സ്റ്റെപ്പിലാണ് ആദ്യം കുട്ടികള്‍ വീണത്. പിന്നാലെയെത്തിയവര്‍ ഇവര്‍ക്ക് മേലെ വീണു. പിറകില്‍ നിന്ന് വീണ്ടും വീണ്ടും തിരക്കുണ്ടായതോടെ വീണവര്‍ അടിയില്‍ കുടുങ്ങുകയായിരുന്നു.
COMMENTS