ന്യൂഡല്‍ഹി: എന്തുകൊണ്ടാണ് ഗവര്‍ണര്‍ രണ്ട് വര്‍ഷമായി ബില്ലുകളില്‍ തീരുമാനം എടുക്കാഞ്ഞതെന്ന് രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കേരള ഗവര്‍ണര്...
ന്യൂഡല്‍ഹി: എന്തുകൊണ്ടാണ് ഗവര്‍ണര്‍ രണ്ട് വര്‍ഷമായി ബില്ലുകളില്‍ തീരുമാനം എടുക്കാഞ്ഞതെന്ന് രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം ഉന്നയിച്ചത്.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ പിടിച്ചു വെച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി ബില്ലുകള്‍ പിടിച്ചുവെക്കാന്‍ അവകാശമില്ലെന്നും സര്‍ക്കാരുകളുടെ അവകാശം ഗവര്‍ണ്ണര്‍ക്ക് അട്ടിമറിക്കാനാവില്ലെന്നും ഉത്തരവിട്ടു.
മാത്രമല്ല, ബില്ലുകള്‍ തീര്‍പ്പാക്കാതെ പിടിച്ചുവയ്ക്കാനുള്ള കാരണത്തെക്കുറിച്ച് ഗവര്‍ണര്‍ വിശദീകരണവും നല്‍കിയിട്ടില്ലെന്നും,'' ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവില്‍ നിരീക്ഷിച്ചു.
ഗവര്‍ണര്‍മാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ അതിനുള്ള സാഹചര്യം ഇപ്പോഴില്ലെന്നായിരുന്നു കോടതിയുടെ മറുപടി. വിഷയത്തില്‍ മുഖ്യമന്ത്രിയും ബില്ലവതരിപ്പിച്ച മന്ത്രിയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താനും കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഗവര്‍ണറുടെ നടപടിക്കെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കുന്നത്.
Key words: Governor, Supreme Court, Kerala, Bill
COMMENTS