ആലപ്പുഴ: എസ്.എന്‍ ട്രസ്റ്റ് തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്റെ പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഡോ.എം.എന്‍.സോമന് ചെയര്‍മാനും വ...
ആലപ്പുഴ: എസ്.എന്‍ ട്രസ്റ്റ് തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്റെ പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഡോ.എം.എന്‍.സോമന് ചെയര്‍മാനും വെള്ളാപ്പള്ളി നടേശന് സെക്രട്ടറിയുമായും തെരഞ്ഞെടുക്കപ്പെട്ടു. തുഷാര്‍ വെള്ളാപ്പള്ളിയാണ് അസി.സെക്രട്ടറി. ഡോ. ജി.ജയദേവന് ട്രഷററുമാണ്.
ചേര്‍ത്തലയില്‍ എസ് എന്‍ ട്രസ്റ്റ് പൊതുയോഗത്തിലാണ് ഫലം പ്രഖ്യാപിച്ചത്.
വിവിധ കേസുകളില്‍ പെട്ടതിനാല്‍ വെള്ളാപ്പള്ളിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് വിമത വിഭാഗം ഹൈക്കോടതിയെ വരെ സമീപിച്ചെങ്കിലും അവര്‍ക്ക് അനുകൂല വിധി നേടാനായിരുന്നില്ല.
Key words: S.N Trust, Election, Vellapally
COMMENTS