തിരുവനന്തപുരം: ഇന്നലെ തലസ്ഥാനത്ത് നടന്ന കെ.എസ്.യു പ്രതിഷേധത്തിനിടയിലെ പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന...
തിരുവനന്തപുരം: ഇന്നലെ തലസ്ഥാനത്ത് നടന്ന കെ.എസ്.യു പ്രതിഷേധത്തിനിടയിലെ പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
ഒരു പെണ്‍കുട്ടിയുടെ മൂക്ക് ഇടിച്ചു തകര്‍ത്ത പോലീസുകാരനു മക്കളില്ലേയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പെണ്‍കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടിവരും. പോലീസുകാരനെതിരേ നടപടിവേണം. പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
പെണ്‍കുട്ടിയെ തല്ലിയ പൊലീസുകാരനെതിരെ നടപടിവേണമെന്നും നടപടിയെടുത്തില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം, ക്രൂരമായി മര്‍ദ്ദനമേറ്റ നസിയ മുണ്ടപ്പിള്ളിയും അഭിജിത്തും ആശുപത്രിയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും.
എറണാകുളത്ത് പൊലീസുകാരനെ എടുത്തിട്ട് ഇടിച്ച എസ് എഫ് ഐക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതിനുള്ള നട്ടെല്ല് പിണറായിയുടെ പൊലീസിനില്ല. പൊലീസുകാരെ പരസ്യമായി ജീപ്പ് തടഞ്ഞ് നിര്‍ത്തി അടിച്ചവര്‍ ഇപ്പോഴും എറണാകുളത്ത് കൂടി നടക്കുകയാണ്. നിരപരാധികളായ പെണ്‍കുട്ടികളെ ആക്രമിക്കാനുള്ള കരുത്ത് മാത്രമെ ഈ പൊലീസിനുള്ളൂവെന്നും സതീശന്‍ കുറ്റപ്പെടുത്തി.
Key words: KSU, Educational Bandh, Kerala
COMMENTS