കൊച്ചി: ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളിയാല്‍ പീഡനത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്ത കുട്ടിയുടെ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചതില്‍ പ്രത...
കൊച്ചി: ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളിയാല്‍ പീഡനത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്ത കുട്ടിയുടെ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചതില്‍ പ്രതികരണവുമായി കുഞ്ഞിന്റെ രക്ഷിതാക്കള്‍.
പ്രതി അസ്ഫാക്കിനെ ജയിലില്‍ കഴിയാന്‍ അനുവദിക്കരുതെന്നും ഉടന്‍ തൂക്കിലേറ്റമെന്നും ഇരയായ കുട്ടിയുടെ അമ്മ പറഞ്ഞു.
വധശിക്ഷ നടപ്പാക്കുന്ന ദിവസമേ മകളുടെ ആത്മാവിന് ശാന്തി ലഭിക്കൂ. ശിക്ഷാ വിധിയിലൂടെ മകള്‍ക്കും തങ്ങള്‍ക്കും നീതി ലഭിച്ചെന്ന് പെണ്‍കുട്ടിയുടെ പിതാവും പറഞ്ഞു.
അഞ്ചുവയസുകാരിയെ പീഡനത്തിനിരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പോക്‌സോ കോടതി ഇന്നാണ് പ്രതിക്ക് തൂക്കുകയര്‍ വിധിച്ചത്. മുഖ്യമന്ത്രിയടക്കം വിധിയെ സ്വാഗതം ചെയ്ത് സംസാരിച്ചിരുന്നു. മാത്രമല്ല കേരളം കാത്തിരുന്ന വിധി കൂടിയായിരുന്നു ഇത്.
Key words: Asfaq, Murder, Kerala, Court
COMMENTS