തിരുവനന്തപുരം: ഗവര്ണ്-സര്‍ക്കാര്‍ പോര് സുപ്രീംകോടതിവരെ എത്തി നില്‍ക്കേ, സംസ്ഥാനത്ത് താന്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയിട്ടില്ലെന്ന് ഗവര്...
തിരുവനന്തപുരം: ഗവര്ണ്-സര്‍ക്കാര്‍ പോര് സുപ്രീംകോടതിവരെ എത്തി നില്‍ക്കേ, സംസ്ഥാനത്ത് താന്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
സുപ്രീം കോടതിയെ വിശുദ്ധ പശുവെന്ന് വിശേഷിപ്പിച്ച അദ്ദേഹം കോടതിയുടെ നിരീക്ഷണങ്ങളെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്ന് പറഞ്ഞു.
കേരളത്തെ കുറിച്ച് സുപ്രീം കോടതി ഒന്നും പറഞ്ഞിട്ടില്ലെന്നും സുപ്രീം കോടതി നിര്‍ദ്ദേശം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഭരണഘടനയെ ചവറ്റുകൊട്ടയില്‍ എറിയാനാവില്ല. തനിക്ക് നിയമം ലംഘിക്കാന്‍ കഴിയില്ല. പൗരത്വ നിയമ ഭേദഗതിയിലും സര്‍ക്കാര്‍ ഇത് തന്നെയാണ് ചെയ്തതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
പെന്ഷന് കൊടുക്കാന്‍ കാശില്ലെന്ന് കേരളാ ഹൈക്കോടതിയില്‍ പറയുന്ന സംസ്ഥാന സര്‍ക്കാരാണ് ധൂര്‍ത്ത് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
COMMENTS