തിരുവനന്തപുരം: സംസ്ഥാനത്ത് നാലിനം ക്ഷേമ പെന്‍ഷനുകള്‍ തുകകള്‍ ഉയര്‍ത്തി. 1600 രൂപയാക്കി ഉയര്‍ത്താനാണ് തീരുമാനമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോ...
തിരുവനന്തപുരം: സംസ്ഥാനത്ത് നാലിനം ക്ഷേമ പെന്‍ഷനുകള്‍ തുകകള്‍ ഉയര്‍ത്തി. 1600 രൂപയാക്കി ഉയര്‍ത്താനാണ് തീരുമാനമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
വിശ്വകര്‍മ്മ, സര്‍ക്കസ്, അവശ കായികതാര, അവശ കലാകാര പെന്‍ഷന്‍ തുകകളാണ് ഉയര്‍ത്തിയത്. അവശ കലാകാര പെന്‍ഷന്‍ നിലവില്‍ 1000 രൂപയാണ്. അവശ കായികതാരങ്ങള്‍ക്ക് 1300 രൂപയും, സര്‍ക്കസ് കലാകാര്‍ക്ക് 1200 രുപയും, വിശ്വകര്‍മ്മ പെന്‍ഷന്‍ 1400 രൂപയുമാണ് ലഭിച്ചിരുന്നത്.
കഴിഞ്ഞ ദിവസം, അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയര്‍ത്തിയിരുന്നു. അങ്കണവാടി, ആശ ജീവനക്കാര്‍ക്ക് 1000 രൂപ വരെയാണ് വേതനം വര്‍ധിപ്പിച്ചിരിക്കുന്നത്.
Key words: Welfare pension, Increase, KN Balagopal
COMMENTS