Tamil actor Junior Balaiah passes away
ചെന്നൈ: തമിഴ് നടന്‍ രഘു ബാലയ്യ (ജൂനിയര്‍ ബാലയ്യ) (70) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. പ്രമുഖ നടന്‍ ടി.എസ് ബാലയ്യയുടെ മകനാണ് രഘു ബാലയ്യ. സംസ്‌കാരം ഇന്നു വൈകിട്ട് നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചെന്നൈയില്‍ ഹീലിംഗ് സ്‌ട്രൈപ്‌സ് എന്ന സുവിശേഷ പ്രചാരണ കേന്ദ്രം ആരംഭിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ടെലിവിഷന്‍ ഷോകളിലൂടെയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിതാവ് ടി.എസ് ബാലയ്യയ്‌ക്കൊപ്പമാണ് ആദ്യം അഭിനയിച്ചതെങ്കിലും 1975ല്‍ പുറത്തിറങ്ങിയ മേല്‍നാട്ടു മരുമകനാണ് ജൂനിയര്‍ ബാലയ്യയുടേതായി പുറത്തുവന്ന ആദ്യ ചിത്രം. 40 വര്‍ഷത്തിനിടെ അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചിന്ന തായെ, കുംകി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
Keywords: Junior Balaiah, Chennai, Passes away
COMMENTS