Suresh Gopi will pay Rs. 1600 to Mariyakutty from his MP fund
അടിമാലി: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയ മറിയക്കുട്ടിക്കും അന്ന ഔസേപ്പിനും സഹായഹസ്തവുമായി നടനും ബിജെപി നേതാവുമായ സുരേഷ്‌ഗോപി.
ഇരുവര്‍ക്കും തന്റെ എം.പി ഫണ്ടില്‍ നിന്ന് പ്രതിമാസം 1600 രൂപ വീതം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇരുവരെയും സന്ദര്‍ശിച്ച ശേഷമാണ് പ്രഖ്യാപനം. നേരത്തെ നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറും ഇരുവര്‍ക്കും സഹായഹസ്തവുമായി എത്തിയിരുന്നു.
സംസ്ഥാനം തെറ്റായ കണക്കുകള്‍ സമര്‍പ്പിച്ചതുകൊണ്ടാണ് ക്ഷേമപെന്‍ഷനിലെ കേന്ദ്രവിഹിതം കിട്ടാതിരുന്നതെന്നും തൊഴിലുറപ്പിലും ഇതുതന്നെയാണ് സംഭവിച്ചതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ജനങ്ങള്‍ പെട്രാള്‍ അടിക്കുമ്പോള്‍ അധികമായി പിരിക്കുന്ന രണ്ടുരൂപ പാവങ്ങള്‍ക്കുള്ള ക്ഷേമപെന്‍ഷനുവേണ്ടിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ വ്യക്തത വരുത്തണമെന്നും ബാക്കി കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തനിക്കെതിരെ ഉണ്ടായ വ്യാജ പ്രചാരണത്തിനെതിരെ മറിയക്കുട്ടി ഇന്ന് അടിമാലി മുന്‍സിഫ് കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കും. തുടര്‍ന്ന് ക്ഷേമപെന്‍ഷന്‍ മുടങ്ങിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും ഹര്‍ജി നല്‍കും.
Keywords: Suresh Gopi, Mariyakutty, MP fund, Rs. 1600
COMMENTS