തൃശൂര്‍: തൃശ്ശൂരിന് പുറകെ കേരളവും ചോദിച്ച് സുരേഷ് ഗോപി. ഒരു 5 വര്‍ഷത്തേക്ക് അവസരം തരണം. തൃശൂര്‍ തന്നാല്‍ പോര കേരളവും തരണം. ആ അഞ്ച് വര്‍ഷം ക...
തൃശൂര്‍: തൃശ്ശൂരിന് പുറകെ കേരളവും ചോദിച്ച് സുരേഷ് ഗോപി. ഒരു 5 വര്‍ഷത്തേക്ക് അവസരം തരണം. തൃശൂര്‍ തന്നാല്‍ പോര കേരളവും തരണം.
ആ അഞ്ച് വര്‍ഷം കൊണ്ട് നിങ്ങള്‍ക്ക് പറ്റുന്നില്ല എങ്കില്‍ നല്ല അടിയും തന്നു പറഞ്ഞയച്ചോളൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.
തൃശൂര്‍ നടുവിലാലില്‍ നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുമായി നടത്തിയ 'എസ് ജി കോഫി ടൈംസ്' എന്ന പരിപാടിയിലായിരുന്നു പരാമര്‍ശം.
ഇതുപോലെ 5 വര്‍ഷം ചോദിച്ചു അധികാരത്തില്‍ കയറിയ ആളെ പിന്നീട് വീണ്ടും അധികാരത്തില്‍ കയറ്റിയ പശ്ചാത്തലത്തിലാണ് അഭ്യര്‍ത്ഥനയെന്നും കേന്ദ്ര ഭരണം കയ്യിലിരിക്കുമ്പോള്‍ തന്നെ കേരളവും ലഭിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
Key words: Suresh Gopi, Thrissur, Kerala
COMMENTS