Supreme court notice to Kerala governor on government plea
ന്യൂഡല്‍ഹി: കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഗവര്‍ണര്‍ക്കും കേന്ദ്രസര്‍ക്കാരിനും നോട്ടീസയച്ച് സുപ്രീംകോടതി. വിഷയത്തില്‍ ഇരുവരും വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണം. ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കേരളത്തിലെ ജനങ്ങളുടെ താത്പര്യത്തിനെതിരായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ സംസ്ഥാനത്ത് വലിയ രീതിയിലുള്ള ഭരണപ്രതിസന്ധി ഉണ്ടാവുന്നെന്നും കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി. ഇതോടൊപ്പം തമിഴ്‌നാട് ഗവര്‍ണറുമായി ബന്ധപ്പെട്ട ഹര്‍ജിയും ബെഞ്ച് പരിഗണിക്കുന്നുണ്ട്. രണ്ട് ഹര്‍ജികളും കൂടി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.
Keywords: Supreme court, Kerala governor, government plea
COMMENTS