കാഠ്മണ്ഡു: നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 70 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയു...
കാഠ്മണ്ഡു: നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 70 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പല സ്ഥലങ്ങളുമായും ആശയവിനിമയം വിച്ഛേദിക്കപ്പെട്ടു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ഇന്നലെ രാത്രി 11.47 നാണ് ഭൂകമ്പമുണ്ടായത്. തുടര്‍ന്ന് ഡല്‍ഹിയിലും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി. രാത്രിയുണ്ടായ ഭൂചലനത്തില്‍ പരിഭ്രാന്തരായി ജനം പുറത്തേക്കിറങ്ങി. ആളപായമില്ല.
നേപ്പാളില്‍ ഭൂചലനത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ പര്‍വത ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, ഭൂപ്രതലത്തില്‍ നിന്ന് 17 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. പ്രാഥമിക തീവ്രത 5.6 ആയിരുന്നു. നേപ്പാളിലെ നാഷണല്‍ എര്‍ത്ത്ക്വേക്ക് മോണിറ്ററിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പറയുന്നതനുസരിച്ച് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കാഠ്മണ്ഡുവില്‍ നിന്ന് 402 കിലോമീറ്റര്‍ വടക്കുകിഴക്കായി ജജര്‍കോട്ടാണ്.
ഭൂകമ്പത്തില്‍ നിരവധി വീടുകള്‍ തകര്‍ന്ന റുക്കും ജില്ലയില്‍ 36 പേരെങ്കിലും മരിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റ 30 പേരെ ഇതിനകം പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനമായ ജജര്‍കോട്ട് ജില്ലയില്‍ 34 പേര്‍ മരിച്ചതായി വിവരമുണ്ട്.
രാത്രിയായിരുന്നതിനാല്‍ തകര്‍ന്നുവീണ വീടുകളില്‍ നിന്ന് മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഗ്രാമീണരും വെല്ലുവിളി നേരിട്ടു. ഭൂചലനത്തെത്തുടര്‍ന്ന് മണ്ണിടിച്ചിലുകളുണ്ടായത് പാതകളെ തടസ്സപ്പെടുത്തിയതിനാല്‍ ചില സ്ഥലങ്ങളിലേക്ക് പോകുന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയായി.
നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ ഭൂചലനത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി.
COMMENTS