ന്യൂഡല്‍ഹി: പതിനേഴ് ദിവസം നീണ്ട രക്ഷാ ദൗത്യത്തിനൊടുവില്‍ ഉത്തരകാശിയിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ ഇന്നലെ രാത്രിയോടെയാണ് പുറത്ത...
ന്യൂഡല്‍ഹി: പതിനേഴ് ദിവസം നീണ്ട രക്ഷാ ദൗത്യത്തിനൊടുവില്‍ ഉത്തരകാശിയിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ ഇന്നലെ രാത്രിയോടെയാണ് പുറത്തെത്തിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 41 തൊഴിലാളികളായിരുന്നു ടണലിന്റെ ഒരു ഭാഗം തകര്‍ന്നതിനെത്തുടര്‍ന്ന് പുറത്തുകടക്കാനാകാതെ കുടുങ്ങിയത്. രക്ഷപെട്ടവരെയെല്ലാം ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ച് ആയിരിക്കും അടുത്ത പരിപാടികള്‍ തീരുമാനിക്കുക. രക്ഷപ്പെട്ട ഓരോ തൊഴിലാളിക്കും ഒരു ലക്ഷം രൂപ വീതം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രിയില്‍ ടെലിഫോണില്‍ സംസാരിച്ചു.
രക്ഷാ പ്രവര്‍ത്തനത്തിനിടെ നിരവധി പ്രതിസന്ധികളിലൂടെയാണ് ദൗത്യ സംഘം കടന്നു പോയത്. ഇടിഞ്ഞു വീണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് തൊഴിലാളികളുടെ സമീപത്തേക്ക് എത്തിച്ചേരാന്‍ സഹായിക്കുന്ന ഓഗര്‍ മെഷീന് പലപ്പോഴും കട്ടിയുള്ള പ്രതലങ്ങളില്‍ ഇടിച്ച് കേടുവന്നിരുന്നു.
സില്‍ക്യാരയെ ബാര്‍കോട്ടുമായി ബന്ധിപ്പിക്കുന്ന യമുനോത്രി ദേശീയ പാതയില്‍ NHIDCL ആണ് സില്‍ക്യാര ടണല്‍ നിര്‍മ്മിക്കുന്നത്. 4531 മീറ്റര്‍ നീളമുള്ള ഈ തുരങ്കം റോഡ് യാത്രയില്‍ 26 കിലോമീറ്ററിന്റെ ലാഭം ഉണ്ടാക്കും 45 മിനിറ്റ് യാത്രാ സമയവും കുറയ്ക്കും. ലംബമായ പാര്‍ട്ടീഷന്‍ ഭിത്തിയാല്‍ വിഭജിക്കപ്പെട്ട രണ്ട് പാതകളുള്ള ഒറ്റ ട്യൂബ് ടണലായാണ് തുരങ്കം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
'മെറ്റാ-സില്‍റ്റ്സ്റ്റോണും ഫില്ലൈറ്റ്സും അടങ്ങുന്ന വളരെ ദുര്‍ബലമായ പാറക്കൂട്ടത്തിലാണ് ടണല്‍ നിര്‍മ്മിക്കുന്നത്. തുരങ്കത്തിന്റെ 15 മീറ്റര്‍ വ്യാസം അതിന്റെ നിര്‍മ്മാണത്തെ സാങ്കേതികമായി സങ്കീര്‍ണ്ണമാക്കുന്നു. സില്‍ക്യാര എന്‍ഡിലെ 206 മീറ്റര്‍ ദൂരത്തിനിടയിലാണ് തകര്‍ച്ച സംഭവിച്ചത്. അതേസമയം, ഹിമാലയന്‍ മേഖലയിലെ ടണല്‍ നിര്‍മ്മാണം ഉള്‍പ്പടെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ അപകടം ഇനി ഇടയാക്കും.
Key words: Silkyara Tunnel, Accident, Rescue,Workers, Observation
COMMENTS