തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ പ്രതിഷേധവും പൊലീസ് കേസുമായി മുന്നോട്ട് പോകുമ്പോള്‍ സുരേഷ് ഗോപ...
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ പ്രതിഷേധവും പൊലീസ് കേസുമായി മുന്നോട്ട് പോകുമ്പോള്‍ സുരേഷ് ഗോപിക്കെതിരായി പോലിസ് പ്രവര്‍ത്തിച്ചാല്‍ ജനം നേരിടുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍.
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടന്‍ സുരേഷ്‌ഗോപി നാളെ കോഴിക്കോട് പോലീസിന് മുന്നില്‍ ഹാജരാകാനിരിക്കേയാണ് ശോഭയുടെ പ്രതികരണം.
സുരേഷ് ഗോപിയെ മൂക്കില്‍ കയറ്റാനും വലിയ താമ്ര പത്രം ഒരുക്കി കൊടുക്കാനും കോഴിക്കോട് പോലീസ് അധികാരികള്‍ മുന്നോട്ടു വരുകയാണ്. ഒരേ നീതി പുലര്‍ത്താന്‍ പോലീസ് തയ്യാറാകണം. ഇല്ലെങ്കില്‍ പൊതുജനങ്ങള്‍ നിയമത്തെ വെല്ലുവിളിക്കുമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.
Key words: Kerala, Suresh Gopi, Sobha Surendran
COMMENTS