Senior Telugu actor Chandramohan passed away
ഹൈദരാബാദ്: മുതിര്‍ന്ന തെലുങ്ക് നടന്‍ മല്ലമ്പള്ളി ചന്ദ്രമോഹന്‍ (82) അന്തരിച്ചു. ഇന്നു രാവിലെ 9.45ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച നടക്കും.
1966 ല്‍ രംഗുല രത്‌നം എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതം ആരംഭിച്ച ചന്ദ്രമോഹന്‍ 600 ലധികം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഓക്സിജനാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.
നന്ദി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മുതിര്‍ന്ന ചലച്ചിത്രകാരന്‍ കെ.വിശ്വനാഥിന്റെ ബന്ധുവാണ് ചന്ദ്രമോഹന്‍. സാംസ്‌കാരിക രംഗത്തെ നിരവധിയാളുകള്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.
Keywords: Chandramohan, Telugu actor, Passed away
COMMENTS