Senior CPM leader N.Sankaraiah passed away
ചെന്നൈ: മുതിര്‍ന്ന സി.പി.എം നേതാവ് എന്‍.ശങ്കരയ്യ (102) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയാണ് അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം ചികിത്സയിലും സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയുമായിരുന്നു സി.പി.എം സ്ഥാപക നേതാവുകൂടിയായ എന്‍.ശങ്കരയ്യ.
1964 ല്‍ സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്നും മാറി സി.പി.എമ്മിന് രൂപം നല്‍കിയവരില്‍ പ്രധാനിയാണ്. 1967, 77, 80 വര്‍ഷങ്ങളില്‍ തമിഴ്‌നാട് നിയമസഭയില്‍ അംഗമായിരുന്നു. സി.പി.എം ജനറല്‍ സെക്രട്ടറി, ഓള്‍ ഇന്ത്യ കിസാന്‍ സഭ അധ്യക്ഷന്‍, സി.പി.എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: N.Sankaraiah, Senior CPM leader, Chennai
COMMENTS