ന്യൂഡല്‍ഹി: ഇന്ന് വൈകുന്നേരത്തോടെ നേപ്പാളില്‍ വീണ്ടും ശക്തമായ ഭൂചലനം ഉണ്ടായി. ഡല്‍ഹിയും സമീപ പ്രദേശങ്ങളും ഉള്‍പ്പെടെ ഉത്തരേന്ത്യയിലുടനീളം ശ...
ന്യൂഡല്‍ഹി: ഇന്ന് വൈകുന്നേരത്തോടെ നേപ്പാളില്‍ വീണ്ടും ശക്തമായ ഭൂചലനം ഉണ്ടായി. ഡല്‍ഹിയും സമീപ പ്രദേശങ്ങളും ഉള്‍പ്പെടെ ഉത്തരേന്ത്യയിലുടനീളം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വൈകുന്നേരം 4.14 ഓടെയാണ് ഭൂചലനമുണ്ടായത്.
വെള്ളിയാഴ്ച നേപ്പാളില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 160 പേര്‍ കൊല്ലപ്പെട്ടിരുന്നു. നേപ്പാളിലെ ജജര്‍കോട്ട് ജില്ലയിലെ റമിദണ്ഡയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഈ ഭൂകമ്പം നടന്ന് മൂന്ന് ദിവസത്തിനുള്ളിലാണ് ദേശീയ തലസ്ഥാനത്തെയും സമീപ പ്രദേശങ്ങളെയും നടുക്കുന്ന രണ്ടാമത്തെ ഭൂചലനമുണ്ടായത്.
ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നിന്ന് 233 കിലോമീറ്റര്‍ വടക്ക് മാറി 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
ഡല്‍ഹി-ദേശീയ തലസ്ഥാന മേഖലയില്‍ പലര്‍ക്കും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ആളുകള്‍ പുറത്തേക്ക് ഓടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം എത്തിയിട്ടുണ്ട്.
Key words: Nepal, India, Delhi, Tremor
COMMENTS