പ്രഭാതഭക്ഷണമാണ് ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം. 8 - 10 മണിക്കൂറൊക്കെ ആഹാരം കഴിക്കാതിരുന്ന് നല്ല ഇടവേള എടുത്താണ് പലരും പ്രഭാത ഭക്ഷണ...
പ്രഭാതഭക്ഷണമാണ് ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം. 8 - 10 മണിക്കൂറൊക്കെ ആഹാരം കഴിക്കാതിരുന്ന് നല്ല ഇടവേള എടുത്താണ് പലരും പ്രഭാത ഭക്ഷണം കഴിക്കു. അപ്പോള്‍ തീര്‍ച്ചയായും അതൊഴിവാക്കാനോ അനാരോഗ്യകരമാക്കാനോ പാടില്ല. അത് നിങ്ങള്‍ ശരീരത്തോട് ചെയ്യുന്ന വലിയ തെറ്റാകും. ആധുനിക ജീവിത രീതിയും സമയക്കുറവുമെല്ലാം ആളുകളെ ബ്രെഡിലേക്ക് എത്തിക്കാറുണ്ട്. എന്നാല്‍ പ്രഭാത ഭക്ഷണത്തില്‍ പ്രഭാതഭക്ഷണത്തിന് വൈറ്റ് ബ്രഡ് തിരഞ്ഞെടുക്കരുതെന്ന് പഠനം പറയുന്നു.
വെറും വയറ്റില്‍ കഴിക്കാവുന്ന ഒന്നല്ല വൈറ്റ് ബ്രഡെന്നും അത് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകാമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തത്തിലെ പഞ്ചസാരയുടെ തോത് വളരെപ്പെട്ടെന്ന് ഉയര്‍ത്തുന്ന ഹൈ ഗ്ലൈസിമിക് ഇന്‍ഡെക്‌സ് ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നതാണ് വൈറ്റ് ബ്രഡ്. ഇത്തരത്തില്‍ ദിവസവും പഞ്ചസാരയുടെ തോത് അതിവേഗം ഉയര്‍ത്തുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കും.
ഗ്ലൈസിമിക് ഇന്‍ഡെക്‌സ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരനില ഉയരുന്നതിനൊപ്പം കൂടുതല്‍ ഇന്‍സുലിനും ഉല്‍പാദിപ്പിക്കപ്പെടും. ഇന്‍സുലിന്‍ ഗ്ലൂക്കോസിനെ കോശങ്ങളിലെത്തിക്കുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയുകയും ഊര്‍ജം നഷ്ടപ്പെടുകയും ചെയ്യും. ഇത് വളരെ വേഗം വീണ്ടും വിശക്കാനും അമിതമായി ഭക്ഷണം കഴിക്കാനും കാരണമാകും. ഇതു മൂലം അമിതവണ്ണത്തിനു സാധ്യത കൂടുന്നു. വൈറ്റ്ബ്രഡില്‍ സോഡിയത്തിന്റെ അളവ് കൂടിയിരിക്കുന്നത് വയര്‍ വീര്‍ക്കുന്നത് അടക്കമുള്ള ദഹനപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.
വെറും വയറ്റില്‍ അമിതമായി സോഡിയം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയറിന്റെ ആരോഗ്യത്തിനും നല്ലതല്ല. വൈറ്റ് ബ്രഡില്‍ അടങ്ങിയിരിക്കുന്ന സിംപിള്‍ കാര്‍ബോഹൈഡ്രേറ്റ്‌സ് കുടലിലൂടെയുള്ള ഭക്ഷണ നീക്കത്തിനു നല്ലതല്ല. ഇത് മലബന്ധം പോലെയുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കാം.
ദിവസത്തെ ആദ്യ ഭക്ഷണം ആരോഗ്യകരവും പോഷകപ്രദവുമായിരിക്കണം കൂടാതെ എല്ലാ ഭക്ഷണ ഗ്രൂപ്പുകളില്‍ നിന്നുമുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.
ശുദ്ധീകരിച്ച മാവില്‍ (മൈദ) ഉണ്ടാക്കുന്ന വൈറ്റ് ബ്രെഡ് തിരഞ്ഞെടുക്കുന്നതിന് പകരം നിങ്ങള്‍ക്ക് ഒരു ഗോതമ്പ് ധാന്യമോ മള്‍ട്ടിഗ്രെയിന്‍ ബ്രെഡോ തിരഞ്ഞെടുക്കാം. ഇത് നിങ്ങള്‍ക്ക് ഹീറ്റി കാര്‍ബോഹൈഡ്രേറ്റുകള്‍ മാത്രമല്ല, പ്രോട്ടീനുകള്‍, ഡയറ്ററി ഫൈബര്‍, ഇരുമ്പ്, കാല്‍സ്യം, മഗ്‌നീഷ്യം, വിറ്റാമിന്‍ ബി 6 തുടങ്ങിയ അധിക പോഷകങ്ങളും നല്‍കും.
Key words: Break Fast, White Bread, Health
COMMENTS