ചെന്നൈ: പെര്‍മിറ്റ് ലംഘനം ആരോപിച്ച് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന്‍ ബസ് വിട്ടു നല്‍കി. 10,000 രൂപ പിഴ അടച്ചതിന് ...
കോയമ്പത്തൂര്‍ സെന്‍ട്രല്‍ ആര്‍ ടി ഒയാണ് പെര്‍മിറ്റ് ലംഘനത്തിനാണ് പിഴ ഈടാക്കിയത്. അതേസമയം, റോബിന്‍ ബസ് ഇന്ന് മുതല്‍ സാധാരണ പോലെ സര്‍വീസ് നടത്തുമെന്ന് ഉടമ അറിയിച്ചു.
വൈകീട്ട് 5 മണി മുതല്‍ കോയമ്പത്തൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സര്‍വീസ് നടത്തുമെന്നാണ് ഉടമ അറിയിച്ചത്.
ഇന്നലെ വൈകീട്ട് ബസ് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ബസുടമ റോബിന്‍ ഗിരീഷ് എം.വി.ഡിക്ക് കത്ത് നല്‍കിയിരുന്നു. പതിനായിരം രൂപയാണ് പെര്‍മിറ്റ് ലംഘനത്തിന് പിഴയായി നല്‍കിയത്. ബസിന്റെ പെര്‍മിറ്റ് അനുസരിച്ച് പുറപ്പെടുന്ന സ്ഥലമുതല്‍ എത്തിച്ചേരുന്ന സ്ഥലം വരെ മറ്റാരെയും ഇറക്കാനോ കയറ്റാനോ പാടില്ലെന്നതാണ്.
എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച കോയമ്പത്തുരില്‍ സര്‍വീസ് നടത്തുന്ന സമയത്ത് ഒരു യാത്രികന്‍ നിയമം ലംഘിച്ച് ഒരു സ്ഥലത്ത് ഇറങ്ങിയെന്ന് ചൂണ്ടികാട്ടിയാണ് തമിഴ്നാട് എം.വി.ഡി ബസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകീട്ടോടെ സര്‍വീസ് പുനരാരംഭിക്കുമെന്ന് റോബിന്‍ വര്‍ഗീസ് പറഞ്ഞു.
Key words: Kerala, Robin Bus


COMMENTS