Robin bus restarted service
പത്തനംതിട്ട: മോട്ടോര്‍വാഹനവകുപ്പിനെ വെല്ലുവിളിച്ച് കോടതി ഉത്തരവുമായി സര്‍വീസ് പുനരാരംഭിച്ച റോബിന് ബസിന് വീണ്ടും പിഴ. ബസ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട് 200 മീറ്റര്‍ എത്തുംമുമ്പേ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുകയും 7500 രൂപ പിഴ ചുമത്തുകയും ചെയ്തു.
തുടര്‍ന്ന് പാലാ ഇടപ്പാടിയില്‍ വച്ച് വീണ്ടും തടഞ്ഞെങ്കിലും നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് വിട്ടയച്ചു. ഈരാട്ടുപേട്ടയില്‍ ബസിന് നാട്ടുകാര്‍ വന്‍വരവേല്‍പ്പും നല്കി. പത്തനംതിട്ട മുതല്‍ കോയമ്പത്തൂര്‍ വരെയാണ് സര്‍വീസ്.
യാത്രയിലുടനീളം ബസ് ഉടമ ബേബി ഗിരീഷും ബസില്‍ ഉണ്ടാകും. കോടതിയാണോ മോട്ടോര്‍വാഹന വകുപ്പാണോ വലുതെന്ന് നോക്കാമെന്നും ഗതാഗത മന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നും ബേബി ഗിരീഷ് പറഞ്ഞു.
ബസിന്റെ വൈപ്പര്‍ ബ്ലേഡിനു കനംകുറവ്. മഡ്ഫ്ലാപ് നട്ട് കൃത്യമല്ല, ബ്രേക്ക് ചവിട്ടുമ്പോള്‍ എയര്‍ പോകുന്ന ശബ്ദം കേള്‍ക്കുന്നു, ഫുട്റെസ്റ്റിന്റെ റബ്ബറിനു തേയ്മാനം തുടങ്ങിയ കാരണങ്ങള്‍ നിരത്തിയാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കിയത്. എന്നാല്‍ 45 ദിവസത്തിന് ശേഷം ഫിറ്റ്നസ് ടെസ്റ്റ് പാസായി റോബിന് ബസ് വീണ്ടുമെത്തുകയും കോടതി ഉത്തരവോടെ സര്‍വീസ് പുന:രാരംഭിക്കുകയുമായിരുന്നു.
Keywords: Robin bus, Service, Restart
COMMENTS