Rahul Mamkootathil about Robin bus & Nava Kerala bus
തിരുവനന്തപുരം: റോബിന്‍ ബസിനെ അനുകൂലിച്ചും സര്‍ക്കാരിന്റെ കോടികള്‍ മുടക്കിയുള്ള നവകേരള ബസിനെ പരിഹസിച്ചും യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് രാഹുല്‍ `സാധാരണക്കാരുടെ ബസും കൊള്ളക്കാരുടെ ബസും ഒരുമിച്ച് ഓടുന്ന നവകേരളം' എന്ന പരിഹാസവുമായെത്തിയത്.
രണ്ട് ബസുകള്‍ ഓടിത്തുടങ്ങി. റോബിന്‍ ബസ്, റോബറി ബസ്. ഒന്ന് ഒരു സാധാരണക്കാരനായ അംഗപരിമിതന്‍ സ്വന്തം സമ്പാദ്യവും ലോണുമൊക്കെയെടുത്തുണ്ടാക്കിയ ബസ്. അതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വഴിനീളെ പിഴ നല്‍കുന്നു.
മറ്റൊന്ന് ഒരു ധൂര്‍ത്തനും ഹൃദയശൂന്യനുമായ മുഖ്യമന്ത്രി ജനങ്ങളുടെ നികുതിപണം കൊണ്ട് എല്ലാ ചട്ടങ്ങളും ലംഘിച്ച് വാങ്ങിയ ബസ്. അതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വഴി നീളെ സല്യൂട്ട് നല്‍കുന്നു എന്നാണ് രാഹുലിന്റെ പരാമര്‍ശം.
Keywords: Rahul Mamkootathil, Robin bus, Robbery bus, CM
COMMENTS