തിരുവനന്തപുരം: നടിയും സംഗീതജ്ഞയുമായ ആര്‍. സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. പ്രശസ്ത നര്‍ത്തകിയും അഭിനേതാവുമായ താരാ കല്യാണിന്റെ അമ്മയ...
തിരുവനന്തപുരം: നടിയും സംഗീതജ്ഞയുമായ ആര്‍. സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. പ്രശസ്ത നര്‍ത്തകിയും അഭിനേതാവുമായ താരാ കല്യാണിന്റെ അമ്മയാണ്. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.
മുത്തശ്ശി വേഷങ്ങളിലൂടെ ജനശ്രദ്ധ നേടിയ താരം കല്യാണരാമന്‍, നന്ദനം, തിളക്കം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
1951 ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കമ്പോസറായിരുന്നു.
അഭിനയജീവിതത്തില്‍ നിന്നും ഇടവേളയെടുത്തെങ്കിലും കൊച്ചുമകള്‍ സൗഭാഗ്യ യുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ കഴിഞ്ഞയിടെ വരെ സുബ്ബലക്ഷ്മി ഏറെ സജീവമായിരുന്നു.
Key words: R. Subhalakshmi, Passed Away
COMMENTS