ന്യൂഡല്‍ഹി: പ്രാഥമിക സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് ആര്‍ബിഐ. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ ഇല്ലെന്നും ആര്...
ന്യൂഡല്‍ഹി: പ്രാഥമിക സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് ആര്‍ബിഐ. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ ഇല്ലെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങള്‍ക്ക് ഇത് ബാധകമാണ്. നേരത്തെ സമാന നിര്‍ദേശം ആര്‍ബിഐ നല്‍കിയിരുന്നു. തുടര്‍ന്ന് ആര്‍ബിഐക്കെതിരെ സംസ്ഥാനം കോടതിയെയും സമീപിച്ചിരുന്നു. അതിന് സ്റ്റേ വാങ്ങിയിരുന്നു.
എന്നാല്‍ പുതിയ വിജ്ഞാപനം സഹകരണ വകുപ്പ് പരിശോധിക്കും എന്ന് മന്ത്രി വി.എന്‍ വാസവന് പറഞ്ഞു.
Key words: RBI, India, Co Operative Bank, Kerala, V.N Vasavan
COMMENTS