POCSO case: CPM leader suspended
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സി.പി.എം നേതാവിന് സസ്‌പെന്‍ഷന്‍. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധന്‍ വള്ളിക്കുന്നിനെയാണ് പോക്‌സോ കേസെടുത്തതിനെ തുടര്‍ന്ന് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്.
നേരത്തെ സംഭവം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്. ബസ് യാത്രയ്ക്കിടയിലാണ് ഇയാള്‍ കുട്ടിയോട് മോശമായി പെരുമാറിയത്. ഇതേതുടര്‍ന്ന് പോക്‌സോ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം ഇതിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ളതുകൊണ്ട് ഇയാള്‍ക്കെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നാണ് വിമര്‍ശനം.
Keywords: POCSO case, CPM leader, Suspension
COMMENTS