കോട്ടയം: മുന്നണികളുടെ പാലസ്തീന്‍ അനുകൂല റാലികള്‍ക്കെതിരെ പി.സി ജോര്‍ജ് രംഗത്ത്. മതതീവ്രവാദികളെ പ്രീണിപ്പിക്കാന്‍ സി.പി.എം. നടത്തിക്കൊണ്ടിരിക...
കോട്ടയം: മുന്നണികളുടെ പാലസ്തീന്‍ അനുകൂല റാലികള്‍ക്കെതിരെ പി.സി ജോര്‍ജ് രംഗത്ത്. മതതീവ്രവാദികളെ പ്രീണിപ്പിക്കാന്‍ സി.പി.എം. നടത്തിക്കൊണ്ടിരിക്കുന്ന പാലസ്തീന്‍ അനുകൂലറാലികളോടു മത്സരിച്ച് കോണ്‍ഗ്രസും പാലസ്തീന്‍ റാലി സംഘടിപ്പിക്കുന്നത് തികച്ചും അപഹാസ്യമാണ് എന്ന് പി.സി ജോര്‍ജ്.
കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞ സത്യങ്ങള്‍ അദ്ദേഹത്തെക്കൊണ്ട് തിരുത്തിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ അപലനീയമാണെന്നും ഇടതുപക്ഷത്തോടൊപ്പം കോണ്‍ഗ്രസും ഭീകരവാദികളെ പ്രോത്സാഹിപ്പിച്ചാല്‍ കേരളം തീവ്രവാദ കേന്ദ്രമാകുമെന്നും ജോര്‍ജ്ജ് കുറ്റപ്പെടുത്തി.
എല്‍.ഡി.എഫ്. ഘടക കക്ഷിയിലെ ജോസ് കെ. മാണിയും യു.ഡി.എഫ്. മുന്നണിയിലെ പി.ജെ. ജോസഫും പാലസ്തീന്‍ വിഷയത്തില്‍ നിലപാടു വ്യക്തമാക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.
Key words: P.C George, Pro-Palestine rallies,Kerala
COMMENTS