കൊച്ചി: സി.പി.എം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയിലേക്കുള്ള ക്ഷണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ മുസ്ലിം ലീ...
കൊച്ചി: സി.പി.എം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയിലേക്കുള്ള ക്ഷണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സി.പി.എം നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ലെന്ന് പറഞ്ഞ പി.എം.എ സലാം അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയമാണെന്നും അത് യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും വ്യക്തമാക്കി.
സി.പി.എമ്മുമായി പരിപാടികളില്‍ സഹകരിക്കുന്നത് സംബന്ധിച്ച് യു ഡി എഫ് സ്വീകരിച്ച നിലപാട് എല്ലാവര്‍ക്കും ബാധകമാണെന്ന് കഴിഞ്ഞ ദിവസം കെ. സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സലാമിന്റെ ഇന്നത്തെ പ്രതികരണം.
Key words: PMA Salaam, Muslim League, K. Sudhakaran
COMMENTS