തിരുവനന്തപുരം: കണ്ണൂരില്‍ നവകേരള സദസുമായി ബന്ധപ്പെട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ കെ.എസ്.യു ബാലാവകാശ കമ്മിഷന...
തിരുവനന്തപുരം: കണ്ണൂരില്‍ നവകേരള സദസുമായി ബന്ധപ്പെട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ കെ.എസ്.യു ബാലാവകാശ കമ്മിഷന് പരാതി നല്‍കി. സംഭവത്തില്‍ എം.എസ്.എഫും ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
അധ്യാപകരുള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കെ.എസ്.യു ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ കടന്നുപോകവെ പൊരിവെയിലത്ത് നിന്ന് മുദ്രാവാക്യം വിളിക്കുന്ന കുട്ടികളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
വീഡീയോയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്തു വന്നത്. നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്കും സംഘത്തിനും മുദ്രാവാക്യം വിളിക്കലല്ല കുട്ടികളുടെ പണിയെന്നും കെ.എസ്.യു പറയുന്നു. തലശ്ശേരി ചമ്പാട് എല്‍ പി സ്‌കൂളിലെ കുട്ടികളെയാണ് വെയിലത്തുനിര്‍ത്തിയത്.
COMMENTS