കാഠ്മണ്ഡു: നേപ്പാളില്‍ ഇന്നലെ രാത്രി ഉണ്ടായ മാരകമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 132 ആയി ഉയര്‍ന്നു. 140 പേര്‍ക്ക് പരിക്കേറ്റതായി നേപ്പാള്‍...
കാഠ്മണ്ഡു: നേപ്പാളില്‍ ഇന്നലെ രാത്രി ഉണ്ടായ മാരകമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 132 ആയി ഉയര്‍ന്നു. 140 പേര്‍ക്ക് പരിക്കേറ്റതായി നേപ്പാള്‍ പോലീസ് അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ ദുരിതബാധിതരെ കാണാന്‍ ജജര്കോട്ടിലെത്തി.
ജജര്‍കോട്ടിലും വെസ്റ്റ് റുക്കും ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ടു, ജജര്‍കോട്ടില്‍ മാത്രം 92 മരണങ്ങള് സംഭവിച്ചിട്ടുണ്ട്.
അതേസമയം, അയല്‍രാജ്യമായ നേപ്പാളില്‍ റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടതോടെ ബീഹാറിലെ പല ജില്ലകളിലും ശക്തമായ ഭൂചലനം ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ജീവഹാനിയോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പട്ന, കതിഹാര്‍, ഈസ്റ്റ് ചമ്പാരന്‍, ദര്‍ഭംഗ, മുസാഫര്‍പൂര്‍, വെസ്റ്റ് ചമ്പാരന്‍, സസാരാം, നവാഡ തുടങ്ങി ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ നിരവധി ജില്ലകളില്‍ ഭൂചലനം അനുഭവപ്പെട്ടതായി ബിഹാര്‍ ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
നേപ്പാളിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാളിന് സാധ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
'ഇന്ത്യ നേപ്പാളിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും സാധ്യമായ എല്ലാ സഹായവും നല്കാന് തയ്യാറാണ്. ഞങ്ങളുടെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ഞങ്ങള്‍ ആശംസിക്കുന്നു'. എന്ന് മോദി എക്സില്‍ കുറിച്ചു.
Key words: Nepal Earthquake, Death , PM Dahal , Jajarkot
COMMENTS