ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഡാന്‍സ് പാര്‍ട്ടി' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍...
ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഡാന്‍സ് പാര്‍ട്ടി' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ഇന്നലെയാണ് റിലീസ് ചെയ്തത്. ട്രെയിലറിനാകട്ടെ യൂട്യൂബില്‍ മോശം കമന്റുകളുടെ പൊങ്കാലയാണ്.
ഭരതനാട്യത്തിന് സമാനമായ ചുവടുവെക്കുന്ന ഷൈന്‍ ടോം ചാക്കോയും കട്ടക്കലിപ്പിലെ പ്രയാഗയും ചില്ലറയ്ക്കല്ല വിമര്‍ശനം ഏറ്റുവാങ്ങുന്നത്. ചിത്രത്തിലെ മറ്റൊരു താരമായ ശ്രീനാഥിനേയും വെറുതെ വിടുന്നില്ല വിമര്‍ശകര്‍. എല്ലാ ദുരന്തവും ഒരു കുടക്കീഴിലെന്നും ആദ്യ ദിവസം തന്നെ കാണണം...! രണ്ടാ ദിവസം പിന്നെ പോസ്റ്റര്‍ കാണേണ്ടി വരും എന്നും, നേരെ ഒ.ടി.ടി റിലീസ് ആണോ എന്നുമൊക്കെയാണ് കമന്റുകള്‍ പോകുന്നത്.
പ്രയാഗക്ക് ബഹിരാകാശത്തു പൊയിട്ട് വരാനുള്ള വകുപ്പുണ്ടെന്നും 1000 കോടി ക്ലബിലും നിക്കുമെന്ന് തോന്നുന്നില്ല സകല റെക്കോര്‍ഡ്‌സും തൂക്കിയടിക്കാന്‍ ഡാന്‍സ് പാര്‍ട്ടി വരുന്നുണ്ടെന്നുമടക്കം പറയുന്നൂ ചിലര്‍. പൊന്നു ചങ്ങാതീ ഇത്തരം ട്രൈലര്‍ ഇറക്കിയാല്‍ - ആരും തിയേറ്റര്‍ പരിസരത്ത് പോലും വരില്ലെന്നും ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു.
റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിന്‍, ജൂഡ് ആന്റണി, ശ്രദ്ധ ഗോകുല്‍, പ്രീതി രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അമേരിക്കന്‍ സ്റ്റേജ് ഷോയ്ക്ക് പങ്കെടുക്കാനായി തയ്യാറെടുക്കുന്ന ഡാന്‍സ് ടീമും അതിലേക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന അനിക്കുട്ടനും അവന്റെ കൂട്ടുകാരും എല്ലാം ചേര്‍ന്നതാണ് ചിത്രം. ഡിസംബറില്‍ ഡാന്‍സ്പാര്‍ട്ടി തിയറ്ററുകളില്‍ എത്തും.
ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാര്‍ട്ടിന്‍, അഭിലാഷ് പട്ടാളം, നാരായണന്‍കുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി, സംജാദ് ബ്രൈറ്റ്, ഫൈസല്‍, ഷിനില്‍, ഗോപാല്‍ജി, ജാനകി ദേവി, ജിനി, സുശീല്‍, ബിന്ദു, ഫ്രെഡ്ഡി, അഡ്വ. വിജയകുമാര്‍, ഗോപാലകൃഷ്ണന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Key words: Dance Party,Movie,Negative Comment
COMMENTS