തിരുവനന്തപുരം: രാമായണവും മഹാഭാരതവും ചരിത്ര പഠനത്തിന്റെ ഭാഗമാക്കാന്‍ എന്‍സിആര്‍ടിയുടെ പുതിയ ശുപാര്‍ശ. ക്ലാസിക്കല്‍ ചരിത്രത്തിന്റെ ഭാഗമായി രാ...
തിരുവനന്തപുരം: രാമായണവും മഹാഭാരതവും ചരിത്ര പഠനത്തിന്റെ ഭാഗമാക്കാന്‍ എന്‍സിആര്‍ടിയുടെ പുതിയ ശുപാര്‍ശ. ക്ലാസിക്കല്‍ ചരിത്രത്തിന്റെ ഭാഗമായി രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്തണമെന്നാണ് എന്‍സിആര്‍ടി വിദഗ്ദ സമിതിയുടെ ശുപാര്‍ശ.
ഭരണഘടനയുടെ ആമുഖം ക്ലാസുകളിലെ ചുമരുകളില്‍ പതിപ്പിക്കാനും നിര്‍ദേശമുണ്ട്.
നേരത്തെ പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കാനുള്ള ശുപാര്‍ശ വിവാദമായിരുന്നു. ഈ തീരുമാനത്തെ കേരളം എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് എന്‍സിആര്‍ടി പാഠ പുസ്തക പരിഷ്‌കരണത്തിനായി നിയോഗിച്ച വിദഗ്ദ സമിതിയുടെ പുതിയ ശുപാര്‍ശ എത്തിയിരിക്കുന്നത്.
Key words: Ncrt, text, Change, Ramayanam
COMMENTS