Navakerala sadas
തിരുവനന്തപുരം: നവകേരള സദസ് പൊടിപൊടിക്കാന്‍ സഹകരണസംഘങ്ങളെ നോട്ടമിട്ട് സര്‍ക്കാര്‍. നവകേരള സദസ് ആര്‍ഭാട പൂര്‍വം നടത്താനായി പണം ചെലവഴിക്കാനായി സഹകരണസംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച് സഹകരണ രജിസ്ട്രാര്‍ ഉത്തരവിറക്കി.
മന്ത്രിമാര്‍ അതത് ജില്ലകളിലെത്തുമ്പോള്‍ നടത്തിപ്പിനായുള്ള പണം സഹകരണസംഘങ്ങള്‍ കണ്ടെത്തണമെന്നാണ് ഉത്തരവ്. സഹകരണസംഘങ്ങളുടെ ശേഷി അനുസരിച്ച് പരസ്യങ്ങളിലേക്ക് ചെലവഴിക്കുന്ന തുക സദസിന്റെ നടത്തിപ്പിനുവേണ്ടി ചെലവഴിക്കണമെന്നതാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
സഹകരണ രജിസ്ട്രാറുടെ ഉത്തരവനുസരിച്ച് ഗ്രാമപഞ്ചായത്തുകള്‍ക്ക് 50,000 രൂപ വരെയും മുന്‍സിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്തുകള്‍ 1,00,000 രൂപയും കോര്‍പ്പറേഷനുകള്‍ 2,00,000 രൂപയും ജില്ലാ പഞ്ചായത്തുകള്‍ 3,00,000 രൂപ വരെയും തനതു ഫണ്ടില്‍ നിന്നും ഇതിനായി ഉപയോഗിക്കാനാണ് അനുമതി.
Keywords: Navakerala sadas, Cooperative society, Fund, Circular
COMMENTS