പത്തനംതിട്ട: സര്‍വീസ് ആരംഭിച്ച് രണ്ടാം ദിവസവും റോബിന് ബസിനെ വേട്ടയാടുന്നത് നിര്‍ത്താതെ എം.വി.ഡി ഉദ്യോഗസ്ഥരുടെ പരിശോധന. ഇന്ന് രാവിലെ തൊടുപു...
പത്തനംതിട്ട: സര്‍വീസ് ആരംഭിച്ച് രണ്ടാം ദിവസവും റോബിന് ബസിനെ വേട്ടയാടുന്നത് നിര്‍ത്താതെ എം.വി.ഡി ഉദ്യോഗസ്ഥരുടെ പരിശോധന. ഇന്ന് രാവിലെ തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് വച്ചാണ് റോബിനെ എംവിഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി തടഞ്ഞത്. ഇന്ന് ഉദ്യോഗസ്ഥരോടൊപ്പം പൊലീസും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ബസില്‍ നിരന്തരമായി പരിശോധന നടത്തിയതിന് പിന്നാലെ പിഴ ഈടാക്കുകയും ചെയ്തിരുന്നു. എന്നാല്‍, പതിവു പരിശോധനകളുടെ ഭാഗമായാണ് റോബിന് ബസില്‍ പരിശോധന നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
പാസഞ്ചര്‍ ലിസ്റ്റിന്റെ മൂന്ന് പകര്‍പ്പ് വേണമെന്നാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെന്നും വണ്ടി താമസിപ്പിക്കാനാണ് എംവിഡിയുടെ നീക്കമെന്നും ബസ് ഉടമ ഗിരീഷ് പറഞ്ഞു.
വണ്ടി വൈകിപ്പിച്ചാല്‍ കൃത്യസമയത്ത് എത്തില്ലല്ലോ എന്ന ഭയം യാത്രക്കാരിലുണ്ടാകും. സമയത്ത് എത്തിക്കാതിരിക്കാന്‍ കെഎസ്ആര്‍ടിസിയ്ക്കു വേണ്ടി ഇവര്‍ ചെയ്യുന്നതാണിതെന്ന് ഗിരീഷ് മാധ്യമങ്ങളോടു പ്രതികരിച്ചു.
പത്തനംതിട്ടയില്‍ നിന്ന് റോബിന് സര്‍വീസ് ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് പത്തനംതിട്ട- കോയമ്പത്തൂര്‍ സര്‍വീസ് ആരംഭിക്കുന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസിന് പെര്‍മിറ്റില്ലെന്ന് ഗിരീഷ് വെളിപ്പെടുത്തി.
അര്‍ബന്‍ റോഡ് ട്രാന്‍സ്പോര്‍ട്ടിന് വേണ്ടി മാത്രം നല്‍കിയിരിക്കുന്ന വണ്ടിയാണ് അതെന്നും അദ്ദേഹം പറഞ്ഞു. ഏത് ജില്ലയിലാണോ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആ ജില്ല വിട്ട് പുറത്തുപോകാന്‍ അവകാശമില്ല. ഇല്ലെങ്കില്‍ അവര്‍ പറയട്ടേ. ആ ബസാണ് എന്നോടുള്ള വാശിക്ക് ഇന്റര്‍സ്റ്റേറ്റ് ഓടാന്‍ പോയിരിക്കുന്നത്.
അവര്‍ വാശികാണിക്കുന്നത് എന്നോടല്ല ജനങ്ങളോടാണ് ഗിരീഷ് വിമര്‍ശിച്ചു. കോണ്‍ട്രാക്ട് കാര്യേജ് ബസാണ് റോബിനെന്നും ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളില്‍ ഇത്തരം ബസുകള്‍ക്ക് ഡെസ്റ്റിനേഷന്‍ ബോര്‍ഡ് (യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്ഥലം) വയ്ക്കാനും ഇടയ്ക്ക് യാത്രക്കാരെ കയറ്റാനും അനുവാദമില്ലെന്നും പറഞ്ഞായിരുന്നു എം.വി.ഡി നടപടി.
Key words: Robin, Bus, MVD
COMMENTS