തിരുവനന്തപുരം: ഇന്ന് തുടക്കം കുറിക്കുന്ന പിണറായി സര്‍ക്കാരിന്റെ നവകേരള ജനസദസ്സ് യുഡിഎഫിനെ ശിഥിലമാക്കുമെന്ന് സിപിഎം കണക്കുകൂട്ടല്‍. മഞ്ചേശ്വര...
തിരുവനന്തപുരം: ഇന്ന് തുടക്കം കുറിക്കുന്ന പിണറായി സര്‍ക്കാരിന്റെ നവകേരള ജനസദസ്സ് യുഡിഎഫിനെ ശിഥിലമാക്കുമെന്ന് സിപിഎം കണക്കുകൂട്ടല്‍. മഞ്ചേശ്വരത്ത് നവകേരള സദസ്സ് തുടങ്ങുന്നതോടെ യുഡിഎഫ് ശിഥിലമാകുമെന്ന് സിപിഎം നേതാവ് എം.വി ജയരാജന് പറഞ്ഞു.
തിരുവനന്തപുരത്ത് എത്തുന്നതോടെ യുഡിഎഫ് ചിന്നിച്ചിതറും. നവകേരള സദസുമായി ലീഗ് സഹകരിക്കുന്നുണ്ടെന്നും പല തദ്ദേശസ്ഥാപനങ്ങളും സഹായം നല്‍കിയെന്നും എം.വി ജയരാജന് പറഞ്ഞു.
മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയില്‍ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ജനസദസിന്റെ ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജന് അധ്യക്ഷത വഹിക്കും. ഡിസംബര്‍ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് പരിപാടിയുടെ സമാപനം.
സര്‍ക്കാര്‍ നടപ്പാക്കുന്നതും ലക്ഷ്യമിടുന്നതുമായ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനും സംവദിക്കാനും പരാതികള്‍ക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ടാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്.
എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാഷ്ട്രീയ നേട്ടവും സര്‍ക്കാറും ഇടതുമുന്നണിയും ലക്ഷ്യമിടുന്നുണ്ട്.
പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സാമ്പത്തിക പ്രതിസന്ധി കാലത്തുള്ള ധൂര്‍ത്താണെന്നും ആരോപിച്ച് യു ഡി എഫ് നവകേരള സദസ് ബഹിഷ്കരിക്കും.
Key words: Janasadas, Kerala, UDF, M.V Jayarajan
COMMENTS