ആലപ്പുഴ: മുസ്ലിം ലീഗ് വിലപേശല്‍ നടത്തുന്നുവെന്ന് വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. മുസ്ലീം ലീഗിനെ എല്‍ ഡി എഫിന്റെ കൂടെ നിര്‍ത്താനുള്ള മ...
ആലപ്പുഴ: മുസ്ലിം ലീഗ് വിലപേശല്‍ നടത്തുന്നുവെന്ന് വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. മുസ്ലീം ലീഗിനെ എല്‍ ഡി എഫിന്റെ കൂടെ നിര്‍ത്താനുള്ള മത്സരമാണ് കാണുന്നത്. എന്നാല്‍ ആ വെള്ളം വാങ്ങിവച്ചാല്‍ മതിയെന്ന് തങ്ങളും കുഞ്ഞാലിക്കുട്ടിയും പറയുന്നു. ഇത് ഇടതുപക്ഷത്തിന് അടിയായെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
യു ഡി എഫിനോട് മുസ്ലിം ലീഗ് ഇപ്പോള്‍ വിലപേശുകയാണ്. കൂടുതല്‍ സീറ്റ് കിട്ടാനുള്ള അടവ് നയമാണ് ലീഗിന്റേത്. പാര്‍ലമെന്റില്‍ ഇപ്രാവശ്യം കൂടുതല്‍ സീറ്റ് ലീഗ് വാങ്ങിച്ചിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈ വിദ്യ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും. അഭിമാനം ഇല്ലാതെയാണ് ഇടതുപക്ഷം കടന്നുപോകുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു.
Key words: Vellapally Natesan, League


COMMENTS