മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും സമ്പന്ന വ്യവസായിയുമായ മുകേഷ് അംബാനിക്ക് വീണ്ടും വധ ഭീഷണിയുമായി ഇ-മെയില്‍ എത്തി. ഒക്ടോബര്‍ 31 നും ...
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും സമ്പന്ന വ്യവസായിയുമായ മുകേഷ് അംബാനിക്ക് വീണ്ടും വധ ഭീഷണിയുമായി ഇ-മെയില്‍ എത്തി. ഒക്ടോബര്‍ 31 നും നവംബര്‍ 1 നും ഇടയില്‍ വീണ്ടും രണ്ട് ഭീഷണി ഇമെയിലുകള്‍ ലഭിച്ചു. മെയില്‍ അയച്ചയാള്‍, 400 കോടി ആവശ്യപ്പെട്ട മുന്‍ ഇമെയിലുകള്‍ അവഗണിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി.
ഒക്ടോബര്‍ 27ന് 20 കോടി ആവശ്യപ്പെട്ട് രണ്ട് ഇമെയിലുകള്‍ അയച്ച അതേ ആളാണ് വീണ്ടും ഭീഷണിയുമായി എത്തിയിരിക്കുന്നത്. ആദ്യം 20 കോടി ചോദിച്ചെങ്കിലും പിന്നീടത് 200 കോടിയിലേക്കും 400 കോടിയിലേക്കും ഉയര്‍ത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അംബാനിയെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ബീഹാറിലെ ദര്‍ഭംഗയില്‍ നിന്ന് ഒരാളെ ബീഹാര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Key words: Mukesh Ambani, Life Threat, Case


COMMENTS