തൃശൂര്‍: സര്‍വീസ് പുനരാരംഭിച്ച റോബിന്‍ ബസിനെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തൃശൂരിലും തടഞ്ഞു. ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയില്‍ പുതുക...
തൃശൂര്‍: സര്‍വീസ് പുനരാരംഭിച്ച റോബിന്‍ ബസിനെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തൃശൂരിലും തടഞ്ഞു. ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയില്‍ പുതുക്കാട് വെച്ചാണ് ബസ് നാലാം തവണയും തടഞ്ഞത്.
അതേസമയം നിയമപരമായ പരിശോധനയാണ് നടത്തുന്നത് എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ന്യായീകരിക്കുന്നത്.
തുടര്‍ച്ചയായി ബസ് തടഞ്ഞതോടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ യാത്രക്കാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ പുതുക്കാട് നിന്നും വിട്ടയച്ച ബസ് കോയമ്പത്തൂരിലേക്ക് യാത്ര തുടര്‍ന്നു.
ഇതിനിടെ പാലിയേക്കര ടോള്‍ പ്ലാസയില്‍ നാട്ടുകാര്‍ ചേര്‍ന്ന് ബസിനും ഉടമ ഗിരീഷിനും സ്വീകരണവും നല്‍കി.
എം.വി ഡിയുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ചാണ് ബസ് സര്‍വീസ് ആരംഭിച്ചത്. ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടിയതിന് മോട്ടോര്‍ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തിരുന്നു. പിന്നീട് ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് ബസ് വീണ്ടും നിരത്തിലിറങ്ങിയത്. പിന്നാലെ വീണ്ടും കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുമെന്ന് ബസ് ഉടമ പ്രഖ്യാപിച്ചിരുന്നു. സീറ്റ് ബുക്കിങും ആരംഭിച്ചിരുന്നു.
Key words: Robin Bus, Kerala, Bus, MVD
COMMENTS