ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ മല്‍സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെതന്നെ എത്തിയിരുന്നു. ഇ...
ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ മല്‍സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെതന്നെ എത്തിയിരുന്നു. ഇപ്പോഴിതാ വാര്‍ത്തയ്ക്ക് ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നാളെ ഉച്ചയ്ക്കു രണ്ടിനാണു ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ ഫൈനല്‍. മത്സരം കാണാന്‍ മോദിയെത്തും. കൂടാതെ ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാല്‍സും മല്‍സരം കാണാനെത്തും.
മല്‍സരത്തിനു മുമ്പ് വ്യോമസേനയുടെ വ്യോമ്യാഭ്യാസ പ്രകടനവും ഉണ്ടാകും. ഇടവേളയില്‍ മ്യൂസിക് ഷോയും മത്സരശേഷം ലേസര്‍ ഷോയും ലൈറ്റ് ഷോയുമുണ്ടാകും.
പ്രതിരോധ മന്ത്രാലയവും ഗുജറാത്ത് പോലീസും കൈകോര്‍ത്തതോടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്ന് സുരക്ഷ, ശുചിത്വം, ട്രാഫിക് മാനേജ്മെന്റ് സംബന്ധമായ ക്രമീകരണങ്ങള്‍ എന്നിവ അവലോകനം ചെയ്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലിന്റെ സുരക്ഷയ്ക്കായി ഗുജറാത്ത് പോലീസ് 6,000 ത്തോളം ഉദ്യോഗസ്ഥരെ വിന്യസിക്കും.
Key words: ODI Cricket, Modi
COMMENTS