Mathew Kuzhalnadan is against CM Pinarayi Vijayan
കൊച്ചി: മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്കെത്തുന്നത് തടയാന്‍ ആസൂത്രിത നീക്കം നടക്കുന്നെന്ന രൂക്ഷ വിമര്‍ശനവുമായി മാത്യു കുഴല്നാടന് എം.എല്‍.എ. എം.എല്‍.എ എന്ന നിലയില്‍ താന്‍ ചോദിക്കുന്ന പല ചോദ്യങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണെന്നും വിവരാവകാശ നിയമപ്രകാരം കൊടുത്ത അപേക്ഷയ്ക്കും പോലും മറുപടി ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന അഴിമതി മറച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ വിവിധ വകുപ്പുകളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആര്.ടി.ഐ പ്രകാരം പൗരന് ഒരു വിവരം ആവശ്യപ്പെട്ടാല്‍ ഒരു മാസത്തിനകം വിവരം കൈമാറണമെന്നാണ് നിയമം.
എന്നാല്‍ തനിക്ക് യാതൊരു മറുപടിയും ലഭിക്കുന്നില്ലെന്നും വീണയുടെ ജി.എസ്.ടി വിഷയത്തില്‍ സി.പിഎമ്മിന്റെ കാപ്സ്യൂള്‍ മാത്രമാണ് പുറത്തുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
COMMENTS