തിരുവനന്തപുരം: കേരള കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ 2023 ലെ സത്യന്‍ അവാര്‍ഡിന് നടന്‍ മനോജ് കെ. ജയന്. മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ ...
തിരുവനന്തപുരം: കേരള കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ 2023 ലെ സത്യന്‍ അവാര്‍ഡിന് നടന്‍ മനോജ് കെ. ജയന്. മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. സിനിമ സംവിധായകന്‍ ബാലു കിരിയത്ത് ചെയര്‍മാനും സംവിധായകരായ അമ്പിളി, നേമം പുഷ്പരാജ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. 25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
കലാപരവും വാണിജ്യപരവുമായ സിനിമകളില്‍ ഒരുപോലെ ശോഭിച്ച മനോജ് കെ ജയന്‍ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലധികം ചിത്രങ്ങളില്‍ നായകനായും സ്വഭാവനടനായും പ്രതിനായകനായും മികവാര്‍ന്ന അഭിനയം കാഴ്ചവച്ചുവെന്ന് ജൂറി വിലയിരുത്തി.
സത്യന്റെ 111-ാം ജന്മവാര്‍ഷികമായ നവംബര്‍ 9 ന് വൈകുന്നേരം 4 ന് തിരുവനന്തപുരം സത്യന്‍ സ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.
COMMENTS