During the India-Australia Cricket World Cup final at the Narendra Modi Stadium, a man wearing a T-shirt with 'Free Palestine' entered the stadium
അഹമ്മദാബാദ്: ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനിടെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ 'ഫ്രീ പലസ്തീന്‍' എന്നെഴുതിയ ടീ-ഷര്‍ട്ട് ധരിച്ച വ്യക്തി സ്‌റ്റേഡിയത്തിലോക്കു കടന്നുകയറി വിരാട് കോലിയെ കെട്ടിപ്പിടിച്ചു.
മത്സരത്തിന്റെ 14-ാം ഓവറിനിടെയായിരുന്നു സംഭവം. ഇയാള്‍ പാലസ്തീന്‍ പതാകയുടെ നിറമുള്ള മാസ്‌കും ധരിച്ചിരുന്നു.
സ്‌റ്റേഡിയം സെക്യൂരിറ്റിയെ വെട്ടിച്ചാണ് ഇയാള്‍ എത്തിയത്. സുരക്ഷാ ജീവനക്കാര്‍ ഉടന്‍ ഇയാളെ ഗ്രൗണ്ടില്‍ നിന്ന് മാറ്റുകയും വൈകാതെ മത്സരം പുനരാരംഭിക്കുകയും ചെയ്തു.
ഇയാള്‍ ഓസ്‌ട്രേലിയക്കാരനാണെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞു ഗാലറിയിലിരുന്ന ഇയാള്‍ പെട്ടെന്നു വേഷം മാറി ഗ്രൗണ്ടിലേക്ക് എത്തുകയായിരുന്നു.
ഇയാളെ പിന്നീട് പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഏതെങ്കിലും തീവ്രവാദ സംഘടനയുമായി ഇയാള്‍ക്കു ബന്ധമുണ്ടോ എന്നും പൊലീസ് അേന്വഷണം ആരംഭിച്ചു.
Summary: During the India-Australia Cricket World Cup final at the Narendra Modi Stadium, a man wearing a T-shirt with 'Free Palestine' entered the stadium and hugged Virat Kohli.
COMMENTS